പരപ്പനങ്ങാടി നെടുവ ഗവ.ഹൈസ്‌കൂളില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഒരുങ്ങി

പരപ്പനങ്ങാടി : മലപ്പുറം ജില്ലയിലെ പതിനാലാമത്തെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായിത്തിന് നെടുവ ഗവ.ഹൈസ്‌കൂളില്‍ തുടക്കമായി .ജില്ലയിലെ കോവിഡ് ആശുപത്രികള്‍ക്ക് പുറമെയാണിത്.

100 കിടക്കകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നാലു ഡോക്ടര്‍മാരും പത്തു നഴ്‌സുമാരും 12 വോളന്റിയര്‍ മാരും ഇവിടെ സേവനത്തിനായി ഉണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടക്ക് ആക്കുന്നതിന്റെ ഭാഗമായി അഞ്ച് കോടി രൂപ ചിലവഴിച്ച് നവീകരിച്ച പുതിയ മൂന്ന് നില കെട്ടിടത്തിലാണ് ഇപ്പോള്‍ ഫസ്റ്റ ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞമാസമാണ് ഓണ്‍ലൈനായി ഹൈടെക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Share news
error: Content is protected !!
Scroll to Top