സഹോദരന് കോവിഡ്: മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി നിരീക്ഷണത്തില്‍

ദില്ലി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ക്വാറന്റൈനില്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ സ്‌നേഹാഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി നിരീക്ഷണത്തില്‍ പോയത്.

മുന്‍ ബംഗാള്‍ ക്രിക്കറ്റ് താരവും നിലിവിലെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയന്റ് സക്രട്ടറി കൂടിയായ സ്‌നേഹാഷ് ഗാംഗുലിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.