തിരൂരങ്ങാടിയില്‍ കാറിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത കരുമ്പില്‍ അമിത വേഗതയില്‍ വന്ന ക്രസ്റ്റ കാറ് നിയന്ത്രണം വിട്ട് ഡിവൈഡറുകള്‍ തകര്‍ത്ത് ഏതിര്‍ ദിശയില്‍ ഉണ്ടായിരുന്ന രണ്ട് ഇരു ചക്ര വാഹനങ്ങളില്‍ ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ നിരവധി ഡിവൈഡറുകള്‍ തകര്‍ത്ത് എതിര്‍ദിശയില്‍ ഉണ്ടായിരുന്ന ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു.

രാമനാട്ടുക്കര ആലുക്കല്‍ പറമ്പില്‍ അബ്ദുസ്സലാമിന്റെ മകന്‍ സല്‍മാന്‍ (28), കോഴിച്ചെന കറുത്താല്‍ സ്വദേശി അമ്മികോടന്‍ കോമുക്കുട്ടിയുടെ മകന്‍ സഫ്വാന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാമനാട്ടുകര സ്വദേശി സല്‍മാനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, കോഴിച്ചെന കറുത്താല്‍ സ്വദേശി സഫ്വാനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വൈകുന്നേരം 3. 30 ന് ആയിരുന്നു അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top