Section

malabari-logo-mobile

പൊതുജനങ്ങള്‍ അനാവശ്യ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണം: മലപ്പുറം ജില്ലാകലക്ടര്‍

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അനാവശ്യമായി പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സന്ദര്‍ശനം നടത്തുന്നത് ഒഴിവാ...

മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അനാവശ്യമായി പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പഞ്ചായത്ത് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും പ്രതിദിനം വളരെ കൂടുതല്‍ ആളുകള്‍ സന്ദര്‍ശനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് രോഗ വ്യാപനത്തിന് കാരണമാകും.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാത്ത രോഗലക്ഷണമില്ലാത്തവരില്‍ നടത്തിയ പരിശോധനയില്‍ പോലും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്ന അപേക്ഷകള്‍ നിര്‍ബന്ധമായും ഓണ്‍ലൈനായി നല്‍കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നേരിട്ട് ലഭിക്കേണ്ട സേവനങ്ങള്‍ക്കായി മാത്രമേ ഓഫീസുകളില്‍ വരേണ്ടതുള്ളൂ.

sameeksha-malabarinews

നിര്‍ബന്ധിത സാഹചര്യത്തില്‍ ഓഫീസുകളില്‍ വരുന്നവര്‍ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. 60 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ള കുട്ടികളും സര്‍ക്കാര്‍ ഓഫീസുകളില്‍ വരാന്‍ പാടില്ല. ജീവിത ശൈലീ രോഗങ്ങളും മറ്റ് രോഗങ്ങളുള്ളവരും വീടിന് പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണം. ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ആളുകള്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് ക്വാറന്റൈനില്‍ തുടരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!