കോഴിക്കോട്: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളേജ് നക്കോട്ടില്‍ ബിച്ചാലി (60) ആണു മരിച്ചത്. കോഴിക്കോട് ദേശീയപാതയില്‍ അരീക്കോട് നല്ലളം വൈദ്യുതി സബ് സ്റ്റേഷന് സമീപത്തുവെച്ച് മത്സ്യവുമായി വരുന്നതിനിടെ രാവിലെയാണ് അപകടം സംഭവിച്ചത്.
അപകടം ഉണ്ടായ ഉടനെ ബിച്ചാലിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




