ഐഎം വിജയനെ പദ്മശ്രീക്ക് നാമനിര്‍ദ്ദേശം ചെയ്തു

ദില്ലി:  ഇന്ത്യന്‍ ഫുട്‌ബോളര്‍ ഐഎം വിജയനെ ഈ വര്‍ഷത്തെ പദ്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് വിജയന്റെ പേര് നിര്‍ദ്ദേശിച്ചത്.

2003ല്‍ വിജയന് അര്‍ജുന അവാര്‍ഡ് നല്‍കിയിരുന്നു. 66 മത്സരങ്ങളില്‍ ഇന്ത്യയുടെ ജേഴ്‌സിയണിഞ്ഞ അദ്ദേഹം 40 രാജ്യാന്തര ഗോളുകള്‍ നേടിയിട്ടുണ്ട്
1989ലാണ് ആദ്യം വിജയന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചത്. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും വേഗതയേറിയ ഗോളുകളില്‍ ഒന്നു വിജയന്റെ പേരിലാണ്. ഭൂട്ടാനെതിരെ സാഫ് ഗെയിംസില് കളി തുടങ്ങി 12 സെക്കന്റിനുള്ളില്‍ ഇദ്ദേഹം ഗോള്‍ നേടിയത്.

Related Articles