Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 75 പേര്‍ക്ക് 90 പേര്‍ രോഗമുക്തി നേടി

HIGHLIGHTS : തിരുവനന്തപുരം:  സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ആദ്യമായാണ് ഒരു ദിവസം ഇത്രപേര്‍ രോഗമുക്തരാകുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്തസ...

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ആദ്യമായാണ് ഒരു ദിവസം ഇത്രപേര്‍ രോഗമുക്തരാകുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
രോഗം സ്ഥിരീകരിച്ചതില്‍ 53 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍് നിന്ന് വന്നവരില്‍ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 3 പേര്‍ക്കാണ്.

രോഗമുക്തരായവര്‍ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -10
കൊല്ലം-4
പത്തനംതിട്ട-5
ആലപ്പുഴ- 14
കോട്ടയം-3
എറണാകുളം- 2
തൃശ്ശൂര്‍-11
പാലക്കാട്-24
കോഴിക്കോട്-14
കണ്ണൂര്‍- 1
രോഗം സ്ഥിരീകരിച്ചവര്‍
കൊല്ലം-14, മലപ്പുറം-11, കാസര്‍കോട്- 9, തൃശ്ശൂര്‍-8, പാലക്കാട്-6, കോഴിക്കോട്-6 എറണാകുളം 5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂര്‍ 4, വയനാട്-3, പത്തനംതിട്ട-1 ആലപ്പുഴ 1 എന്നിങ്ങനയാണ് ജില്ല തിരിച്ചുള്ള കണക്ക്. മഹാരാഷ്ട്രയില്‍ നിന്നും വന്നവരില്‍ 8 പേര്‍ക്കും ദില്ലി-5, തമിഴ്‌നാട്-4, ആന്ധ്രാ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഓരോത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ഇന്ന് 5876 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 2697 പേര്‍ രോഗ ബാധിതരായി. 1351 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 1,25,321 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്.

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് അവര്‍ പുറപ്പെടുന്ന സ്ഥലത്ത് വച്ച് തന്നെ കോവിഡ് പരിശോധന നടത്തണമെന്ന ആവിശ്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ വെച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് അഞ്ചിന് കേന്ദ്രത്തിന് നല്‍കിയ കത്തിലും ആവര്‍ത്തിച്ചിട്ടുണ്ട

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!