തിരൂരങ്ങാടിയില്‍ വാഹനപരിശോധന കണ്ട് ഉപേക്ഷിച്ച ഓട്ടോയില്‍ കഞ്ചാവ്

തിരൂരങ്ങാടി  : വാഹനപരിശോധന കണ്ട് ഉപേക്ഷിച്ചു പോയ ഓട്ടോയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. . ജില്ലയില്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ സ്‌പൈഡര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പാലത്തിങ്ങല്‍ സ്വദേശി ചപ്പങ്ങത്തില്‍ അബ്ദുസലാമാണ് ഓട്ടോ ഉപേക്ഷിച്ചു രക്ഷപ്പെട്ടത്.ഓട്ടോറിക്ഷയും കഞ്ചാവും എക്‌സ്സൈസ് കസ്റ്റഡിയിലെടുത്തു. 25 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്

എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റിവ് ഓഫീസര്‍ കെ.സുധീര്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് കെ .പ്രദീപ് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍,വിനീഷ്,പി.മുരളീധരന്‍,വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ സിന്ധു പട്ടേരിവീട്ടില്‍ എന്നിവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top