തിരുവനന്തപുരം കൂറുമാറ്റ നിരോധന നിയമപ്രകാരം മലപ്പുറം ജില്ലയിലെ അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗം ടി.പി.ഹംസയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി . ഭാസ്‌കരന്‍ അയോഗ്യനാക്കി.
നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും 2020 ജൂണ്‍ 16 മുതല്‍ ആറ് വര്‍ഷത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അമരമ്പലം ഗ്രാമ പഞ്ചായത്തിലേയ്ക്ക് 2015 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 25.09.2018 ല്‍ നടന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ പങ്കെടുക്കുകയും അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.
പഞ്ചായത്ത് അംഗത്തിന്റെ ഈ നടപടികള്‍ കൂറുമാറ്റമായി കണ്ടാണ് കമ്മീഷന്റെ ഈ ഉത്തരവ്.




