Section

malabari-logo-mobile

കാലിക്കറ്റ്‌ സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ഇനി സന്തോഷ്‌ ട്രോഫി താരം ഹംസക്കോയയുടെ പേരില്‍

HIGHLIGHTS : മലപ്പുറം കാലിക്കറ്റ്‌ സര്‍വ്വകലാശാല ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള എവര്‍ റോളിങ്ങ്‌ ട്രോഫി ഇനി മുതല്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ ഇളയേടത്...

മലപ്പുറം കാലിക്കറ്റ്‌ സര്‍വ്വകലാശാല ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള എവര്‍ റോളിങ്ങ്‌ ട്രോഫി ഇനി മുതല്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ ഇളയേടത്ത്‌ ഹംസക്കോയയുടെ പേരിലാകുന്നു . അദ്ദേഹം പഠിച്ച തിരൂരങ്ങാടി പിഎസ്‌എംഓകോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നല്‍കിയ അപേക്ഷയില്‍ സര്‍വ്വകലാശാല ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചുതുടങ്ങി . ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ ച്യാമ്പന്‍സ്‌ ട്രോഫി ഇനി മുതല്‍ ഹംസക്കോയ മെമ്മോറിയല്‍ എവര്‍ റോളിങ്‌ ട്രോഫി എന്ന്‌ പേരില്‍ അറിയപ്പെടുക

പിഎസ്എംഒ കോളേജ് ഫുട്‌ബോള്‍ ടീം

മുന്‍ കാലിക്കറ്റ്‌ യൂണിവേഴസിറ്റി താരമായിരുന്ന ഹംസക്കോയ കഴിഞ്ഞ ജൂണ്‍്‌ മാസം ആറാം തിയ്യതിയാണ്‌ കോവിഡ്‌ ബാധിച്ച്‌ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച്‌ മരണമടഞ്ഞത്‌ .

sameeksha-malabarinews

പരപ്പനങ്ങാടി സ്വദേശികളായ ഇളയേടത്ത്‌ അബുവിന്റെയും നബീസയുടെയും രണ്ടാമത്തെ മകനായ ഹംസക്കോയ തിരൂരങ്ങാടി പിഎസ്‌എംഒ കോളേജില്‍ പഠിക്കുമ്പോളാണ്‌ 1976-77, 77-78 വര്‍ഷങ്ങളില്‍ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്നത്‌‌. തുടര്‍ന്ന്‌ അന്നത്തെ ബോംബയിലാണ്‌ ്അദ്ദേഹത്തിന്റെ ദേശീയ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്‌. അന്നത്തെ മുന്‍നിര ക്ലബ്ബായ ടാറ്റാസിലും, വെസ്റ്റേണ്‍ റെയില്‍വേയിലും അദ്ദേഹം കളിച്ചു. തുടര്‍ന്ന്‌ സന്തോഷ്‌്‌ ട്രോഫിയില്‍ മഹാരാഷ്ട്രക്കു വേണ്ടി അഞ്ചു തവണ ജഴ്‌സിയണിഞ്ഞ ഹംസക്കോയ രണ്ട്‌ തവണ ഇന്ത്യന്‍ ക്യാമ്പിലുമെത്തി.

പരിശീലകനായും മറ്റും ഫുട്‌ബോള്‍ രംഗത്ത്‌ സജീവമായി നില്‍ക്കുമ്പോള്‍ തന്നെയാണ്‌ കോവിഡ്‌ എന്ന മഹാമാരി അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ജീവനെടുത്തത്‌.

പരപ്പനങ്ങാടി ഇന്ത്യക്ക് സംഭവാന ചെയ്ത ഫുട്‌ബോള്‍ താരം ഹംസക്കോയ വിടവാങ്ങി

പിഎസ്എംഒ കോളേജ് ഗ്ലോബല്‍ അലൂംനി മീറ്റ് മലബാറിന്യൂസിന്റെ ക്യാമറ കണ്ണിലൂടെ…

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!