മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

മലപ്പുറം:  മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സെക്കീനക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ്‌ ഇവര്‍ ചികിത്സയിലുള്ളത്‌. ജില്ലാ മെഡിക്കല്‍ ഓഫീസിലെ 17ഓളം പേര്‍ക്ക്‌ ഇതുവരെ കോവിഡ്‌ ബാധിച്ചിട്ടുണ്ട്‌.
നേരത്തെ മലപ്പുറം ജില്ലാ പോലീസ്‌ ചീഫിന്‌ കോവിഡ്‌ ബാധിച്ചിരുന്നു. ജില്ലയില്‍ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യ്‌സതമായി ഇന്ന്‌ നേരിയ കുറവുണ്ട്‌. ഇന്ന്‌ മലപ്പുറത്ത്‌ 606 പേര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. രോഗമുക്തരായത്‌ 757 പേരാണ്

Share news
error: Content is protected !!
Scroll to Top