Section

malabari-logo-mobile

ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ ഒറ്റപ്പെടുത്താന്‍ സവര്‍ണ്ണസംഘടനകളുടെ നീക്കം: പ്രതികള്‍ക്കായി നിര്‍ഭയക്കേസിലെ പ്രതികളുടെ വക്കീല്‍ ഹാജരാകും.

HIGHLIGHTS :  മുന്‍ ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം: ദില്ലി : യുപിയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ യുപ...

 മുന്‍ ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം:

file photo

ദില്ലി : യുപിയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ യുപിയിലെ സവര്‍ണ്ണ സമുദായ സംഘടനകള്‍ . പ്രതികള്‍ക്കായി മുന്‍ ബിജെപി എംഎല്‍എ രാജ്വീര്‍ പെഹല്‍വാന്റെ വീട്ടില്‍ സവര്‍ണ്ണസംഘടനകളുടെ പ്രത്യേക യോഗം ചേര്‍ന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ ഒറ്റപ്പെടുത്താനാണ്‌ ഇവരുടെ തീരുമാനം. പ്രതികള്‍ കുറ്റം ചെയ്‌തിട്ടില്ലെന്നാണ്‌ ഇവരുടെ നിലപാട്‌..

sameeksha-malabarinews

ഈ യോഗത്തില്‍ സവര്‍ണ്‌ സംഘടനകളുടെ നേതാക്കളില്‍ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന്‌ ആവിശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ കേസിലെ പ്രതികള്‍ക്കായി അഖില്‍ ഭാരതീയ ക്ഷത്രീയ മഹാസഭ നേരിട്ട്‌ രംഗത്തെത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മുന്‍കേന്ദ്രമന്ത്രി രാജ മഹാവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ അഖില്‍ ഭാരതീയ ക്ഷത്രീയ മഹാസഭ. ഇവര്‍ പ്രതികള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക്‌ വേണ്ടി വാദിച്ച എപി സിങ്ങിന്‌ വക്കാലത്ത്‌ നല്‍കിയതായാണ്‌ റിപ്പോര്‌ട്ട്‌.

ഹത്രാസ്‌ കേസ്‌ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗവിഭാഗങ്ങള്‍ രജ്‌പുത്‌ വിഭാഗത്തെ ജാതീയമായ ആക്രമിക്കാന്‍ ഉപയോഗപ്പെടുത്തുകയാണെന്ന്‌ ഇവരുടെ സംഘടന പറയുന്നുത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!