Section

malabari-logo-mobile

സനൂപ്‌ വധം: സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐഎം

HIGHLIGHTS : തൃശ്ശൂര്‍:  പുതുശ്ശേരിയില്‍ ആര്‍എസ്‌എസ്‌ ബജരംഗദള്‍ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സിപിഎം ബ്രാഞ്ച്‌ സക്രട്ടറി സനൂപിന്റെ കൊലപാതകത്തില്‍ സംസ്ഥാ...

തൃശ്ശൂര്‍:  പുതുശ്ശേരിയില്‍ ആര്‍എസ്‌എസ്‌ ബജരംഗദള്‍ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സിപിഎം ബ്രാഞ്ച്‌ സക്രട്ടറി സനൂപിന്റെ കൊലപാതകത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം

കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ബ്രാഞ്ച്‌തലത്തില്‍ പ്രതിഷേധം നടത്താനാണ്‌ സിപിഎം ആഹ്വാനം ചെയ്‌തരിക്കുന്നത്‌.

sameeksha-malabarinews

ഞായറാഴ്‌ച രാത്രി പത്തരമണിയോടെയാണ്‌ സിപിഎം പുതുശ്ശേരി ബ്രാഞ്ച്‌ സക്രട്ടറി സനൂപിനെ അക്രമി സംഘം കുത്തിക്കൊന്നത്‌. മുളംകുന്നത്ത്‌ കാവ്‌ മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റമോര്‍ട്ടത്തിന്‌ ശേഷം സനൂപിന്റെ മൃതദേഹം വൈകീട്ട്‌ വിലാപയാത്രയായി പുതുശ്ശേരിയിലെത്തിച്ച മൃതദേഹം ഇഎംഎസ്‌ കമ്യൂണിറ്റി ഹാളിലും സനൂപിന്റെ വീട്ടിലും പൊതുദര്‍ശനത്തിന്‌ വെച്ചു. രാത്രി എട്ടുമണിയോടെ മൃതദേഹം ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത്‌ സംസ്‌ക്കരിച്ചു. വന്‍ ജനാവലിയാണ്‌ സനൂപിന്‌ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ പുതുശ്ശേരിയിലെത്തിയത്‌.

പുതുശ്ശേരി കോളനിയില്‍ പേരാല്‍ വീട്ടില്‍ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ്‌ സന്തോഷ്‌. മുന്ന്‌ വയസ്സുള്ളപ്പോള്‍ സനൂപിന്റെ അമ്മ മരിച്ചു. പിന്നീട്‌ ബാല്യകാലത്തില്‍ തന്നെ അച്ഛനും മരിച്ച സനൂപ്‌ വലിയമ്മ വിലാസിനിക്കൊപ്പമായിരുന്നു താമസം.

രാഷ്ട്രീയപ്രവര്‍ത്തനത്തിനൊപ്പം സമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു സനൂപ്‌.
പ്രതികളെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ്‌ അന്വേഷണസംഘം പറയുന്നത്‌. കൊലപാതകത്തിന്‌ ശേഷം പ്രതികള്‍ ഒന്നിച്ചാണ്‌ രക്ഷപ്പെട്ടത്‌
ആക്രമണസമയത്ത്‌ സനൂപിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പ്രതികളുടെ വിവരങ്ങള്‍ പോലീസിന്‌ കൈമാറിയിട്ടുണ്ട്‌. സനൂപിനെ കുത്തിയെന്ന്‌ കരുതുന്ന നന്ദനന്‍ ബജരംഗദള്‍ പ്രവര്‍ത്തകനാണ്‌. പ്രതികള്‍ക്ക്‌ മയക്കുമരുന്ന്‌ മാഫിയ സംഘങ്ങളുമായി നേരിട്ട്‌ ബന്ധമുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!