വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍

തൃശ്ശൂര്‍ :വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി ഡോക്ടറുടെ സുഹൃത്ത്‌ പിടിയില്‍. തൃശ്ശൂര്‍ പാവറട്ടി സ്വദേശി മഹേഷാണ്‌ പിടിയിലായത.്‌. മൂവാറ്റുപുഴ സ്വദേശിനി ദന്തഡോക്ടര്‍ സോന ജോസിനെ അവരുടെ ക്ലിനിക്കില്‍ വെച്ചാണ്‌ മഹേഷ്‌ കുത്തിവീഴ്‌ത്തിയത്‌.

ഇന്ന്‌ രാവിലെ തൃശ്ശൂര്‍ പൂങ്കുന്നത്ത്‌ വെച്ചാണ്‌ മഹേഷിനെ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളെ പോലീസ്‌ ചോദ്യം ചെയ്‌ത്‌ വരികയാണ്‌..

സെപ്‌റ്റംബര്‍ 28നാണ്‌ സംഭവം നടന്നത്‌. കുട്ടനെല്ലൂരിലുള്ള സോനയുടെ ക്ലിനിക്കില്‍ വെച്ച്‌ വാക്ക്‌തര്‍ക്കത്തിനിടക്ക്‌ മഹേഷ്‌ സോനയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോനയെ ബന്ധുക്കള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും രണ്ട്‌ ദിവസം മുന്‍പ്‌ സോന മരണപ്പെടുകയായിരുന്നു.

സോനയും മഹേഷും ഈ ക്ലിനിക്കില്‍ പണം നിക്ഷേപിച്ചിരിന്നു. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ കുറിച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വരുമാനത്തില്‍ വലിയൊരു പങ്ക്‌ മഹേഷ്‌ എടുക്കുന്നു എന്നതായിരുന്നു സോനയുടെ പരാതി. ഇത്‌ കാണിച്ച്‌ സോന പരാതി നല്‍കിയതാണ്‌ ആക്രമണത്തിന്‌ കാരണമായത്‌.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സോന പിന്നീട്‌ മഹേഷിനൊപ്പം കുരിയച്ചിറയിലെ ഫ്‌ളാറ്റിലാണ്‌ താമസിച്ചിരുന്നത്‌. സോനക്ക്‌ ഒരു മകളുണ്ട്‌.

Share news
error: Content is protected !!
Scroll to Top