Section

malabari-logo-mobile

കോവിഡ് ബാധിച്ച് മരിച്ച പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയുടെ മൃതദേഹം കബറടക്കി

HIGHLIGHTS : പരപ്പനങ്ങാടി:  കോവിഡ് ബാധിച്ച് മരിച്ച ഫുട്‌ബോള്‍താരം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയുടെ മൃതദേഹം കബറടക്കി. ഇന്ന് വൈകീട്ട് അഞ്ചേമുക്കാല്‍ മണി...

പരപ്പനങ്ങാടി:  കോവിഡ് ബാധിച്ച് മരിച്ച ഫുട്‌ബോള്‍താരം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയുടെ മൃതദേഹം കബറടക്കി. ഇന്ന് വൈകീട്ട് അഞ്ചേമുക്കാല്‍ മണിയോടെ പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം അടക്കം ചെയ്തത്. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു സംസ്‌ക്കാര ചടങ്ങ്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും എത്തിച്ച മൃതദേഹം നേരിട്ട് സംസ്‌ക്കരിക്കുന്ന സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരും, ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തകരുമടങ്ങിയ സംഘമാണ് സംസ്‌ക്കാര ചടങ്ങുകള്‍ള്‍ക്ക് നേതൃത്വം നല്‍കിയത്.

sameeksha-malabarinews

തുടര്‍ന്ന ഇവിടെ അണുനശീകരണമടക്കം നടത്തി. ഈ സമയത്ത് ഇതുവഴിയുള്ള വാഹനഗതാഗതം പോലീസ് വഴി തിരിച്ചുവിട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!