ആദ്യ ഐപിഎല്ലില്‍ അര്‍ദ്ധസെഞ്ച്വുറി നേടി എടപ്പാളുകാരന്‍ ദേവദത്ത്‌

ദുബായ്: ‌ മലപ്പുറത്തുനിന്നും ഒരു കന്നിക്കാരന്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം പൊളിച്ചിരിക്കുന്നു. ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സിന്റെ ഓപ്പണറായി അരങ്ങേറ്റം കുറിച്ച ദേവദത്ത്‌ പടിക്കല്‍ എന്ന ഇരുപതുകാരന്‍ ആദ്യമത്സരത്തില്‍ തന്നെ അര്‍ദ്ധസെഞ്ച്വുറി നേടി . 42 പന്തില്‍ നിന്നും 56 റണ്‍ ഇതില്‍ എട്ട്‌ ബൗണ്ടറികള്‍.

എതിരാളികളായ സണ്‍റൈസ്‌ ഹൈദരബാദിന്റെ ബൗളര്‍മാരെ സധൈര്യം പറത്തിച്ച ദേവദത്ത്‌ പടിക്കല്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ്‌. കര്‍ണാടകക്ക്‌ വേണ്ടി രഞ്‌ജി കളിക്കുന്ന ദേവദത്ത്‌ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ചവെച്ചത്‌. ദേവദത്തും കുടുംബവും ഇപ്പോള്‍ ബംഗളൂരുവിലാണ്‌ താമസം.

കളിയില്‍ ദേവദത്തിന്റെയും, വില്ലീസിന്റെയും അര്‍ദ്ധസെഞ്ച്വുറികളുടെ മികവില്‍ റോയല്‍ചാലഞ്ചേഴ്‌സ നേടിയ 165 റണ്ണിനെ മറികടക്കാന്‍ സണ്‍റൈസിന്‌ ആയില്ല. പത്ത്‌ റണ്‍സിന്‌ റോയല്‍ ചാലഞ്ചേഴ്‌സ്‌ വിജയിച്ചു.

Share news
 • 23
 •  
 •  
 •  
 •  
 •  
 • 23
 •  
 •  
 •  
 •  
 •