ബംഗളൂരു സ്‌ഫോടനക്കേസ്‌: ഒരു മലയാളിയടക്കം രണ്ടുപേര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റില്‍

തിരുവനന്തപുതരം ബംഗളൂരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച്‌ എന്‍ഐഎയുടെ പിടിയിലായി. പിടിയിലായവരില്‍ ഒരാള്‍ മലയാളിയാണ്‌. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബും, ഉത്തര്‍ പ്രദേശ്‌ സ്വദേശഇയായ മുഹമ്മദ്‌ ഗുല്‍നവാസുമാണ്‌ പിടിയിലായത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുല്‍നവാസ്‌ ലഷ്‌ക്കര്‍ ഇ ത്വയ്‌ബയുടെ പ്രവര്‍ത്തകനും, ഷുഹൈബ്‌ ഇന്ത്യന്‍ മുജാഹിദ്ധീന്‍ അംഗവുമാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇന്നലെ വൈകീട്ടാണ്‌ ഇരുവരയെും വിമാനത്താവളത്തില്‍ വെച്ച്‌ പിടികൂടുന്നത്‌. അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷം ഇവരെ രണ്ട്‌ മണിക്കൂറോളം ചോദ്യം ചെയ്‌തു. റോ അടക്കമുളള ഏജന്‍സിയിലെ ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്‌തുവെന്നാണ്‌ സൂചന.

സൗദി അറേബ്യയിലെ റിയാദില്‍ നിന്നുമാണ്‌ ഇവര്‍ എത്തിയതെന്നാണ്‌ സൂചന

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •