തിരൂരങ്ങാടിയില്‍  7 പോലീസുകാര്‍ക്ക്‌ കൂടി കോവിഡ്‌.

തിരൂരങ്ങാടി:  തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷനിൽ ഇന്നലെ ഏഴ് പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.  ഒരു സീനിയർ സിവിൽ പോലീസ് ഓഫീസർ, ഒരു വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ, ഒരു സിവിൽ പോലീസ് ഓഫീസർ,4 ഹോംഗാർഡ് എന്നിവര്‍ക്കാണ്‌ ഇന്നലെ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പീഡനക്കേസില്‍ പിടിയിലായ പ്രതിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെയാണ്‌ ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പോലീസുകാര്‍ പരിശോധന നടത്തിയത്‌. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ 21പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

സ്റ്റേഷനിലെ പാചക ജീവനക്കാരനായ ഒരാൾക്കും സ്വീപ്പര്‍ക്കും, 5 ഹോം ഗാർഡിനും ഉൾപ്പെടെ
തിരൂരങ്ങാടി സ്‌റ്റേഷനിൽ ഇതുവരെ 28 പേർക്കാണ്  കോവിഡ്‌ സ്ഥിരീകരിച്ചിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top