Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്കില്‍ അതീവജാഗ്രത; സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ പരിശോധന തുടങ്ങി

HIGHLIGHTS : ജനങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ കലക്ടറുടെ നിര്‍ദേക പ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകളുടെ പ്രവര്...

ജനങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ കലക്ടറുടെ നിര്‍ദേക പ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവം. കൊവിഡ് വ്യാപനമുള്ള മേഖലകളില്‍ ഉള്‍പ്പെടെ ജനങ്ങളെ ബോധവല്‍ക്കരിച്ചും കട കമ്പോളങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന  നടത്തിയുമാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. കൃത്യമായ വിധത്തില്‍ ജനങ്ങള്‍ മാസ്‌ക്ക് ധരിക്കുന്നുണ്ടോയെന്നും വ്യാപാര സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍ ഹാന്‍ഡ് വാഷ് കരുതുന്നുണ്ടോയെന്നും സ്‌ക്വാഡംഗങ്ങള്‍ പരിശോധന തുടരുകയാണ്.  അവരവരുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി  സാമൂഹിക  അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കി ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. ജനങ്ങള്‍ കൂടുതല്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള എടിഎമ്മുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍, കടകമ്പോളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്‌ക്വാഡ് അംഗങ്ങളുടെ നിരീക്ഷണമുണ്ട്. ഇതിന് പുറമെ കെട്ടുങ്ങല്‍ അഴിമുഖം, പരപ്പനങ്ങാടി, ചെട്ടിപ്പടി, ചെട്ടിപ്പടി, വള്ളിക്കുന്ന് മേഖലകളിലെ തീരപ്രദേശങ്ങളിലും കൊവിഡ് പ്രോട്ടോകോള്‍ പാലനം ഉറപ്പു വരുത്താനുള്ള ഇടപെടലുമുണ്ട്.

തിരൂരങ്ങാടി തഹസില്‍ദാര്‍ പി എസ് ഉണ്ണികൃഷ്ണന്റെ മേല്‍നോട്ടത്തില്‍ രണ്ട് സ്‌ക്വാഡുകളാണുള്ളത്. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ, മൂന്നിയൂര്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന് , എ ആര്‍ നഗര്‍, പെരുവള്ളൂര്‍, നന്നമ്പ്ര പഞ്ചായത്തുകളിലുമാണ് ഒരു സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്.

sameeksha-malabarinews

വേങ്ങര, എടരിക്കോട്, തെന്നല, ഒതുക്കുങ്ങല്‍, പറപ്പൂര്‍, ഊരകം, കണ്ണമംഗലം, വേങ്ങര എന്നീ മേഖലകളിലാണ് രണ്ടാമത്തെ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. എം ബാലമുരളി കൃഷ്ണന്‍, മുഹമ്മദലി എടക്കണ്ടന്‍ എന്നിവരാണ് സ്‌ക്വാഡ് ലീഡര്‍മാര്‍. എം ബാലമുരളി കൃഷ്ണന്റെ നേത്യത്വത്തിലുള്ള സംഘം സെപ്തംബര്‍ 22 ന് (തിങ്കള്‍ ) പരപ്പനങ്ങാടി, തിരൂരങ്ങാടി, നന്നമ്പ്ര മേഖലകളില്‍ വീണ്ടും പരിശോധന നടത്തി. സ്ഥാപന ഉടമകള്‍ക്കും വ്യക്തികള്‍ക്കും മുന്‍കരുതല്‍ നിര്‍ദേശം നല്‍കി.

സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവയ്ക്ക് പുറമെ കടകളില്‍ കസ്റ്റമര്‍ രജിസ്റ്റര്‍ നിര്‍ബന്ധമായും സൂക്ഷിക്കണമെന്ന് സ്‌ക്വാഡ് മുന്‍കരുതല്‍ നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. എം അജിത്ത്, ടി പി വിനേഷ്, െകെ എം ശശിധരന്‍ എന്നിവരുടെ കൂടി പങ്കാളിത്തത്തിലായിരുന്നു
പരിശോധന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!