എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

MS Dhoni retires from international cricket

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ നായകനുമായി മഹേന്ദ്രസിംഗ് ധോണി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ സംഭവ ബഹുലമായ 16 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് വിരാമമാകുന്നത്. എന്നാല്‍ അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലില്‍ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം നേരത്തേ വിരമിച്ചിരുന്നു.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനെന്നാണ് ധോണിയെ വിശേഷിപ്പിക്കുന്നത്. ടി-20 ലോകകപ്പും ഏകദിന ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും വിജയിച്ച ഏക ക്യാപ്റ്റനും ധോണിയാണ്.

2004 ഡിസംബര്‍ 23ന് ചിറ്റഗോങ്ങില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. ആദ്യ കളിയില്‍ റണ്ണെടുക്കുംമുമ്പേ റണ്ണൗട്ടായി മടങ്ങി. 2007ലെ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ധോണിയായിരുന്നു അമരത്ത്. ഇതോടെ ഈ റാഞ്ചിക്കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായി വളര്‍ന്നു. 2011ലെ ഏകദിന ലോകകപ്പും ധോണിക്കു കീഴില്‍ ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞവര്‍ഷത്തെ ഏകദിന ലോകകപ്പിനുശേഷം ഈ മുന്‍ ക്യാപ്റ്റന്‍ കളത്തിലില്ല.
ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുത്തത് തന്നെയാണ് ധോണിയുടെ ഏറ്റവും വലിയ നേട്ടം.

 

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •