തിരുവനനന്തപുരം : ചാതുര്‍വര്‍ണ്യത്തിന്റെയും അന്ധവിശ്വാസത്തിന്റെയും യാഥാസ്ഥികതയുടെയും ഇരുട്ട്നിറഞ്ഞ ഭൂതകാലത്തില്‍ നിന്നും പുരോഗമനചിന്തയുടെ വെളിച്ചമുള്ള ഭാവിയിലേക്കാണ് രാജ്യം നീങ്ങേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അല്ലെങ്കില്‍ വികസനത്തിന് പകരം വിനാശമായിരിക്കും നേരിടേണ്ടിവരിക. വര്‍ഗീയതക്കും ജാതീയതക്കും മതരാഷ്ട്രവാദങ്ങള്‍ക്കുമെതിരായ യുവജനങ്ങളെ അണിനിരത്തുക എന്ന നിര്‍ണായക ദൗത്യമാണ് ഡിവൈഎഫ്ഐയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും പിണറായി പറഞ്ഞു. ‘മതരാഷ്ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യൂത്ത് ഫോര്‍ ഇന്ത്യ’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യന്‍ സ്വാതന്ത്ര്യസരമ ചരിത്രത്തില്‍ ഒരുപങ്കും വഹിക്കാത്ത സംഘപരിവാറിനും അതിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്കും സ്വാതന്ത്ര്യത്തിനായുള്ള ജനമുറ്റേങ്ങളുടെ ത്യാഗപൂര്‍ണമായ ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. അതുകൊണ്ട് കഷ്ടപ്പെട്ട് നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും പൗരാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും കയ്യൊഴിയാന്‍ അവര്‍ക്ക് മടിയുണ്ടാകുകയുമില്ല. അതിനാല്‍ ജനങ്ങളുടെ വലിയ ജാഗ്രതയാണ് ഈ സാഹചര്യത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.





