പരപ്പനങ്ങാടി സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി പഴയകണ്ടത്തില്‍ ഫാത്തിമ (65) ആണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ച് നടത്തിയ കോവിഡ് ട്രൂനാറ്റ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന 14ാം തിയ്യതി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് 15 ാം തിയ്യതി രാത്രി പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.

പ്ലാസ്മ തെറാപ്പിയടക്കമുളള ചികിത്സകള്‍ നടപ്പിലാക്കിയെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് മഞ്ചേരി കോവിഡ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു
പരേതനായ പുഴക്കലകത്ത് കാസിം എന്നിവരുടെ ഭാര്യയാണ് ഫാത്തിമ. മകള്‍ റസിയാ സലാം പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലറാണ്.
മക്കള്‍ ഇജാ സിയ്യ്, മുഹമ്മദ് നിസാം, ജമീല, സൗദാബി ഫര്‍സീന ജാസ്മിന്‍
മരുമക്കള്‍ പി ഒ അബ്ദുല്‍ സലാം (കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്), മുസ്തഫ(ആനങ്ങാടി), ഖാലിദ് (കോട്ടക്കല്‍), ജംഷീര്‍(ദുബൈ), റംല, സജ്‌ന.

Share news
error: Content is protected !!
Scroll to Top