തിരൂരങ്ങാടിയില്‍ മിനിലോറിയിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു

തിരൂരങ്ങാടി: കക്കാട് ചെമ്മാട് റോഡില്‍ നിയന്ത്രണംവിട്ട മിനിലോറിയിടിച്ച് ഇലക്ട്രിക് പോസ്റ്റും കമ്പികളും തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ആലപ്പുഴയില്‍ നിന്നും ചെമ്മാട്ടേക്ക് മരങ്ങളുമായി പോകുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
ഇന്ന് പുലര്‍ച്ചെ 6. 30 നായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു

Share news
error: Content is protected !!
Scroll to Top