ദില്ലി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. കഴി്ഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 63,000 കോവിഡ് കേസുകള്‍. കൂടാതെ 944 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
ആകെ 25.89 ലക്ഷം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ബ്രസീലിനും ശേഷം ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറികഴിഞ്ഞു. നിലവിലുള്ള കണക്കുകള്‍ പ്രകാരം നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ആഗസ്റ്റ് ആദ്യവാരം അമേരിക്കയിലായിരുന്നു ഏറ്റവും അധികം പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഇതുവരെ 49,000 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളാണ് ഇന്ത്യയില്‍് റിപ്പോര്ട്ട് ചെയ്തത്. അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ എന്നീരാജ്യങ്ങളില്‍ മാത്രമാണ് ഇന്ത്യയേക്കാള്‍ അധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രാജ്യത്ത് ഇതുവരെ 18.62 ലക്ഷം ആളുകള്‍ ഈ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചു. റിക്കവറി നിരക്ക് 71.91 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.





