Section

malabari-logo-mobile

പരപ്പനങ്ങാടി കള്ള്ഷാപ്പ് അനുവദിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെന്ന് ചെത്ത് തൊഴിലാളി യൂണിയന്‍

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി അഞ്ചപ്പുരയിലെ കള്ളുഷാപ്പ് യുഡിഎഫ് ഭരണകാലത്തും ലേലത്തില്‍ നടത്താന്‍ അനുവദിച്ചുതന്നിരുന്നുവന്ന് കള്ള് ചെത്ത് വ്യവസായ തൊഴി...

പരപ്പനങ്ങാടി : പരപ്പനങ്ങാടി അഞ്ചപ്പുരയിലെ കള്ളുഷാപ്പ് യുഡിഎഫ് ഭരണകാലത്തും ലേലത്തില്‍ നടത്താന്‍ അനുവദിച്ചുതന്നിരുന്നുവന്ന് കള്ള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയന്‍. യുഡിഎഫ് അനുകൂല സംഘടനകളടക്കം കള്ളുഷാപ്പിനെതിരെ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് തങ്ങളുടെ തൊഴില്‍ സംരക്ഷിക്കപ്പെടണമെന്ന ആവിശ്യവുമായി യൂണിയന്‍ രംഗത്തെത്തിയിരിക്കുന്നത്.

2010 ല്‍ കുറ്റിപ്പുറം മദ്യദുരന്തം ഉണ്ടായതിനെ തുടര്‍ന്നാണ് ഈ കള്ള് ഷാപ്പ് അടച്ചത്.
2019 ആഗസ്റ്റ് ഒന്നിനാണ് ഈ കള്ളുഷാപ്പ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചത്.

sameeksha-malabarinews

2014 മുതല്‍ 2017 വരെ പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ചില്‍ ഉള്‍പ്പെട്ട പരപ്പനങ്ങാടി നോര്‍ത്ത് കള്ളുഷാപ്പ് നടത്താന്‍ അന്നത്തെ സര്‍ക്കാര്‍ തൊഴിലാളി കമ്മിറ്റിയെ അനുവദിച്ചിരുന്നു. 2014 ജൂണ്‍ മാസത്തില്‍ മലപ്പുറത്ത് വെച്ച് നടന്ന കള്ളുഷാപ്പുകളുടെ ലേലത്തിലാണ് ഈ ഷാപ്പ് തൊഴിലാളികള്‍ക്ക് നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ അന്ന് വാടകക്ക്  കെട്ടിടം ലഭിക്കാത്തത് മൂലമാണ് ഷാപ്പ് തുറന്ന് പ്രവര്‍ത്താനാകാഞ്ഞതെന്ന് യൂണിയന്‍ സെക്രട്ട‌റി കെ. പി സുരേഷ് പറയുന്നു. അക്കാലയളവ് മുതല്‍ ഈ ഷാപ്പ് അടങ്ങുന്ന ഗ്രൂപ്പ് എല്ലാവര്‍ഷവും ലേലത്തില്‍ പോകാറുണ്ടെന്നും ഇപ്പോളാണ് കെട്ടിടം ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു.

അഞ്ചപ്പുരയിലെ ഷാപ്പ് വീണ്ടും തുറന്നതുമുതല്‍ നിരവധി മത, രാഷ്ട്രീയ, യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇവിടെ പ്രക്ഷോഭം നടന്നുവരികയാണ്.

ലോക്ക് ഡൗണിന്റെ മറവില്‍ ഇടതുപക്ഷസര്‍ക്കാര്‍ കള്ളുഷാപ്പുകള്‍ തുറക്കുകയാണെന്ന് ആരോപിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കള്ള് ഷാപ്പ് താഴിട്ട് പൂട്ടിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!