കാലിക്കറ്റ് സർവകലാശാല വാർത്തകൾ; സൂക്ഷ്മപരിശോധനാഫലം

സൂക്ഷ്മപരിശോധനാഫലം

വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ. അറബിക്, ഇക്കണോമിക്‌സ്, ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി നവംബര്‍ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.


ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി  പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ 2013 പ്രവേശനം എട്ടാം സെമസ്റ്റര്‍ ബി.ടെക്./ പാര്‍ട്ട് ടൈം ബി.ടെക്. വിദ്യാര്‍ഥികള്‍ക്കുള്ള സപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജൂണ്‍ ഒന്നിന് തുടങ്ങും. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍ ഹാള്‍, സര്‍വകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

2019-ല്‍ പ്രവേശനം നേടുകയും കോഴ്‌സ് പൂര്‍ത്തീകരിച്ചിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ മൂന്ന്, നാല് വര്‍ഷ ബി.എച്ച്.എം. (2004 സിലബസ്) വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള 28 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. മെയ് 29 വരെ അപേക്ഷിക്കാം. വിശദവിജ്ഞാപനം വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ഏപ്രില്‍ 29, 30 തീയതികളിലും എം.ഇ.എസ്. കല്ലടി കോളേജില്‍ മെയ് അഞ്ച്, ആറ് തീയതികളിലും നടക്കും.

പുനര്‍മൂല്യനിര്‍ണയഫലം

ഏപ്രില്‍ 2025-ല്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക്. പ്രൊഫഷണല്‍ അക്കൗണ്ടിങ് ആന്റ് ടാക്‌സേഷന്‍, ടൂറിസം ആന്റ് ഹോസ്പിറ്റിലിറ്റി മാനേജ്‌മെന്റ്, ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എ. മള്‍ട്ടിമീഡിയ നവംബര്‍ 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ്

മെയ് ഏഴിന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ, ബികോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണല്‍ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2026 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top