മുന്‍ ക്രിക്കറ്റ് താരത്തിന്റെ മരണം;മകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കേരള മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐയില്‍ ഡിജിഎമ്മും ആയിരുന്ന കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഇദേഹത്തിന്റെ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീഴ്ച്ചയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്തെ മണക്കാട് മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് ജയമോഹന്‍ തമ്പിയെ മരച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകളിലെ നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അല്‍വാസികള്‍ ഇടപെട്ട് പരിശോധന നടത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top