Section

malabari-logo-mobile

ഭാഗ്യക്കുറി: ജൂലൈയില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും നറുക്കെടുക്കും

HIGHLIGHTS : തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ജൂലൈ മാസത്തില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പ് നടത്താന്‍ തീരുമാനമായി.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ജൂലൈ മാസത്തില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പ് നടത്താന്‍ തീരുമാനമായി.
ഇതുപ്രകാരം തിങ്കളാഴ്ച -വിന്‍വിന്‍ (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ചൊവ്വ -സ്ത്രീശക്തി (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ബുധന്‍ -അക്ഷയ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ), വ്യാഴം -കാരുണ്യ പ്ലസ് (ഒന്നാം സമ്മാനം 80 ലക്ഷം രൂപ), വെള്ളി- നിര്‍മല്‍ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ), ശനി- കാരുണ്യ (ഒന്നാം സമ്മാനം 80 ലക്ഷം രൂപ) എന്നീ ഭാഗ്യക്കുറികള്‍ നറുക്കെടുക്കും.

ഞായറാഴ്ചകളില്‍ നറുക്കെടുക്കുന്ന പൗര്‍ണമി ഭാഗ്യക്കുറിയുടെ ജൂലൈ മാസത്തെ ആര്‍.എന്‍- 450, 451, 452, 453 നമ്പര്‍ ടിക്കറ്റുകള്‍ റദ്ദു ചെയ്തു. മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി ജൂലൈ 30ന് നറുക്കെടുക്കും. കോവിഡ്-19 മുന്‍കരുതലുകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് ടിക്കറ്റ് വില്പന നടത്തുക.

sameeksha-malabarinews

കണ്ടെയ്മെന്റ് സോണുകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണുള്ള ഞായറാഴ്ചകളിലും ടിക്കറ്റ് വില്പന ഉണ്ടാകില്ല. ലോക്ക്ഡൗണ്‍ മൂലം മാര്‍ച്ചില്‍ നറുക്കെടുപ്പ് മാറ്റിവച്ച എട്ട് ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ഈ മാസത്തില്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലായി നടത്തിവരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!