ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കൊവിഡ് വാര്‍ഡില്‍ വെച്ചാണ് ആത്മഹത്യശ്രമമുണ്ടായത്.

ആനാട് സ്വദേശിയാണ് ഐസോലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നത്. ഇയാള്‍ക്ക് കൊവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു.ഇയാളെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാനിരിക്കെയാണ് മരണം.

കോവിഡ് 19 ന് ചികിത്സയിലായിരുന്ന ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ് ഇന്നലെ വീടിന് സമീപത്തെത്തിയിരുന്നു. നാട്ടുകര്‍ ഇയാളെ തടഞ്ഞുവെച്ച് തിരിച്ചെത്തിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top