കൊവിഡ് ബാധിച്ച് ആനങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് ആനങ്ങാടി സ്വദേശി മരിച്ചു. നാലകത്ത്(പക്‌സാന്‍പറമ്പില്‍)അബ്ദുള്‍ ഹമീദ്(50)ആണ് നിര്യാതനായത്.

റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്. ഏഴുമാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയത്.

പിതാവ് പരേതനായ കരുവന്‍തിരുത്തി അബ്ദുള്‍ ഖാദര്‍, മാതാവ് നാലകത്ത് ബീഫാത്തിമ, ഭാര്യ: സക്കീന. മക്കള്‍ ഹന്ന നസ്‌റീന്‍, ഫാതിമ റിന്‍ഷ, ഷഹീം പക്‌സാന്‍. സഹോദരങ്ങള്‍: അബ്ദുള്‍സമദ്, ദാവൂദ്,ഹബീബ്(മൂന്നുപേരും സൗദിയില്‍), സുലൈഖ, ശരീഫ,സരീന,മുംതാസ്.

Related Articles