ജനകീയ മത്സ്യകൃഷി പദ്ധതി അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, നൈല്‍ തിലാപ്പിയ, പാടശേഖരങ്ങളിലെ മത്സ്യകൃഷി, ഓരുജല സമ്മിശ്ര മത്സ്യകൃഷി, ശുദ്ധജല കൂടു മത്സ്യകൃഷി, ഓരുജല കൂടു മത്സ്യകൃഷി, കരിമീന്‍, വരാല്‍ വിത്തുല്‍പ്പാദന യൂനിറ്റുകള്‍, കാര്‍പ്പ്, ഓരുജല മത്സ്യവിത്തുപരിപാലന യൂനിറ്റ് തുടങ്ങിയ ഘടക പദ്ധതികള്‍ തുടങ്ങാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോം പൊന്നാനി മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ നിന്നും പഞ്ചായത്തുതല അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും.

താത്പര്യമുള്ളവര്‍ ജൂണ്‍ 17 നകം അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ മുഖേന മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0494 2666428.

Related Articles