നെയ്മറിന് വിലക്ക്

പാരീസ് : പിഎസ്ജി താരം നെയമറിന് അടുത്ത രണ്ട് കളികളില്‍ നിന്ന് വിലക്ക്. ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗിലെ രണ്ട് മത്സരങ്ങളില്‍ നിന്നാണ് വിലക്ക് . മാഴ്‌സയുടെ അല്‍വാരോ ഗാണ്‍സാലിസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനാണ് ബ്രസീലിയന്‍ താരം നെയ്മറിനെതിരെ നടപടി. ഈ കളിയില്‍ നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ മൂന്ന് കളികളില്‍ പുറത്തിരിക്കേണ്ടി വരും.

ബുധനാഴ്ച നടന്ന മാഴ്‌സ- പിഎസ്ജി മത്സരം കൂട്ടയടിയില്‍ കലാശിക്കുകയായിരുന്നു.
മത്സരത്തില്‍ നെയ്മറടക്കം അഞ്ചുകളിക്കാര്‍് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി.
പിഎസ്ജിയുടെ പ്രതിരോധതാരം ലെയ്വി്‌ന സുര്‍സാവയക്ക് ആറു മത്സരങ്ങള്‍ക്ക് വിലക്കുണ്ട്. മാര്‍സയുടെ ബാക്ക് ജോര്‍ദാന്‍ അമാവിയെ മൂന്ന് മത്സരങ്ങലില്‍ നിന്ന് വിലക്കി.

മത്സരത്തിനിടെ തന്നോട് സ്പാനിഷ് കളിക്കാര്‍ വംശീയ അധിക്ഷേപം നടത്തിയതായി അച്ചടക്ക സമിതി മുമ്പാകെ നെയ്മര്‍ പരാതിപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top