പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷര്‍ബരി ദത്ത ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

കൊല്‍ക്കത്ത: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്തയെ(63) ദുരൂഹ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

വ്യാഴാഴ്ച രാത്രിയാണ് ഷര്‍ബരിയെ കരായയിലെ വീട്ടിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ തനിച്ചായിരുന്നു താമസം. രാവിലെ മുതല്‍ ആരുടെയും ഫോണ്‍ എടുക്കായതോടെ നടത്തിയ അന്വേഷണത്തിലാണ് വീട്ടിലുള്ളില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടത്.

അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രശസ്ത ബംഗാളി കവി അജിത്ത് ദത്തയുടെ മകളാണ് ഷര്‍ബരി.
നടി വിദ്യ ബാലന്‍ ഉള്‍പ്പെടെയുള്ള വിവിധ താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനറായിരുന്നു ഷര്‍ബരി.

 

 

Share news
error: Content is protected !!
Scroll to Top