എആര്‍ നഗറില്‍ കട ഉദ്ഘാടന ദിവസം ഉടമ മരിച്ചു

തിരൂരങ്ങാടി: കട ഉദ്ഘാടനം ചെയ്യുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഉടമ മരിച്ചു. പുകയൂര്‍ വലിയ പറമ്പിലെ പരേതനായ മുഖം വീട്ടില്‍ ആലസന്‍ കുട്ടിയുടെ മകന്‍ അബ്ദുല്‍ഹമീദ് (45) ആണ് മരിച്ചത് .

വര്‍ഷങ്ങളായി മദീനയില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ ഹമീദ്
പ്രവാസം നിറുത്തി മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. വീടിനടുത്തുള്ള കടയില്‍ കച്ചവടം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ ഇന്ന് കാലത്ത് വീട്ടില്‍ കുഴഞ്ഞ് വീണാണ് മരിച്ചത്.എസ് വൈ എസ് പ്രവര്‍ത്തകനായിരുന്നു.
മാതാവ്: ഫാത്വിമ ഹജ്ജുമ്മ.
ഭാര്യ: സല്‍മ
മക്കള്‍:
സഹല്‍, നുഅ്മാന്‍, ഫാത്വിമ ശിഫ് ന.
സഹോദരങ്ങള്‍:
മുഹമ്മദ് അലി, ജാഫര്‍, കബീര്‍, ഉമ്മുസല്‍മ, ഹാജറ

Share news
error: Content is protected !!
Scroll to Top