താനൂര്‍: അമൃത സ്‌കൂളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് സംഘടിപ്പിച്ചു. ഫീസടക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ മാര്‍ച്ച് സംഘടിപ്പിച്ചത്.
താനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് സ്‌കൂളിനു മുന്നില്‍ പൊലീസ് തടഞ്ഞു. എസ്.എഫ്.ഐ താനൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ഇ.അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ശക്തമായ ജനകീയ സമരത്തിന് എസ്.എഫ്.ഐ നേതൃത്വം നല്‍കുമെന്ന് ഇ. അഫ്‌സല്‍ പറഞ്ഞു. വി.പി അഭിജിത്ത് അധ്യക്ഷനായി. എന്‍.ആദില്‍, വി.വിശാഖ്, മനീഷ എന്നിവര്‍ സംസാരിച്ചു.




