പരപ്പനങ്ങാടി പരപ്പനങ്ങാടി ചിറമംഗലത്ത് കേബിളിനായി കുഴിയെടുത്ത് മരങ്ങള്‍ വീണ് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. 
റെയില്‍ ചാമ്പ്രയിലാണ് സംഭവം. റെയില്‍വേയുടെ കേബിള്‍ കടത്തിവിടാന്‍ കിടിങ്ങ് കീറിയതിനെ തുടര്‍ന്ന് മണ്ണിടിഞ്ഞും മറ്റും മരങ്ങള്‍ വീണാണ് അപകടമുണ്ടായത്. പടന്നലകത്ത് സഫീദ്, തറയില്‍ സൈതലവി, പുളിക്കലകത്ത് എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്കാണ് മരം വീണത്.
കിടങ്ങ് കുഴിക്കുന്നതിനിടെ മരങ്ങളുടെ വേരുകള്‍ അറുത്തതായും പറയുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



