കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം ചെയ്യന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് സര്‍ക്കാരിനോട് കേരള ഹൈക്കോടതി.
മന്ത്രി ജലീലിന്റെ രാജി ആവിശ്യപ്പെട്ട് യുഡിഎഫും, ബിജെപിയും ദിവസവും പ്രതിഷേധ സമരങ്ങള്‍ സംഘടപ്പിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
കോവിഡ് മാനദണ്ഡങ്ങള്‍ മാനിച്ച് സമരം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരത്തേ രംഗത്തെത്തിയിരുന്നു.
കേരളത്തില്‍ പ്രതിദിന കോവിഡ് നിരക്ക് ഇന്നലെ 4500 കടന്നിരുന്നു. സമരങ്ങളുടെ വേലിയേറ്റമുണ്ടായ തിരുവനന്തപുരത്താണ് ഏറ്റവും അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




