ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സിലോണക്കെതിരെ തകര്‍പ്പന്‍ ജയവുമായി യുവന്റസ്

ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചാമ്പ്യന്‍സ് ലീഗിലെ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഏറ്റുമുട്ടിയ മത്സരത്തില്‍ ജയം യുവന്റസിന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സയെ യുവന്റസ് കീഴടക്കിയത്.

പെനാല്‍റ്റിയിലൂടെയാണ് ക്രിസ്ത്യാനോ രണ്ട് ഗോളുകളും നേടിയത്. അമേരിക്കന്‍ യുവതാരം വെസ്റ്റണ്‍ മക്കെന്നിയാണ് മറ്റൊരു ഗോള്‍ നേടിയത്.

ഇതോടെ പട്ടികയില്‍ ബാഴ്സയെ പിന്തള്ളി യുവന്റസ് ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനക്കാരായി ബാഴ്‌സലോണയും ചാമ്പ്യന്‍സ് ലീഗ് രണ്ടാം ഘട്ടത്തില്‍ പ്രവേശിച്ചു. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയുടെ ആദ്യ തോല്‍വിയാണ് ഇത് .

 

Share news
error: Content is protected !!
Scroll to Top