‘ഉണ്ണുന്നചോറിന് കര്‍ഷകര്‍ക്കൊപ്പം’ബിജിബാല്‍

കൊച്ചി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍.’ഉണ്ണുന്ന ചോറിന് കര്‍ഷകര്‍ക്കൊപ്പം’എന്ന ഹാഷ് ടാഗിനൊപ്പം അറബികഥ എന്ന സിനിമയിലിലെ പാട്ടും പാടിയാണ് ബിജിബാല്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ‘ചോര വീണമണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം ‘ എന്ന വരികളാണ് അദേഹം പാടിയിരിക്കുന്നത്.

കര്‍ഷക സമരത്തിന് പിന്തുണയുമായി നേരത്തെ നിരവധി സിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

അതെസമയം കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഉറച്ച നിലപാടുമായി മുന്നോട്ടുപോവുകയാണ് കര്‍ഷകര്‍.

Share news
error: Content is protected !!
Scroll to Top