സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം;ജയില്‍ ഡിജിപി അന്വേഷിക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു.

അതെസമയം സ്വപ്‌നയ്ക്ക് ആവശ്യമായ സുരക്ഷ ജയിലില്‍ ഉറപ്പുവരുത്തിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്നും പോലീസുകാരെന്ന് സംശയിക്കുന്ന ചിലര്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ച് ഉന്നതരുടെ പേര് പറയരുതെന്നും അന്വേഷിണ ഏജന്‍സികളോട് സഹകരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നെന്നുമാണ് സ്വപ്ന കോടതിയെ അറിയിച്ചത്.

എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും സ്വപ്‌ന പറയുന്ന രീതിയില്‍ ആരും അവിടെ എത്തിയിട്ടില്ലെന്നാണ് വ്യക്തമായതെന്നാണ് ജയില്‍ വകുപ്പ് പറയുന്നു.

Share news
error: Content is protected !!
Scroll to Top