കായികം

ആദ്യകാല വനിതാ ഫുട്‌ബോള്‍ താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു

കോഴിക്കോട് : കേരളത്തിലെ ആദ്യകാല വനിതാ ഫുട്‌ബോള്‍ താരമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു.നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിലെ കായിക പരിശീലകയായിരുന്നു. കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തി-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളില്‍ നാലാമത്തെ കുട്ടിയായ ഫൗസിയ നടക്കാവ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായികരംഗത്തെത്തുന്നത്. തുടക്കം ഹാന്‍ഡ്‌ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം ദേശീയ ഗെയിംസ് വനിതാഫുട്‌ബോളില്‍ […]

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഫുട്‌ബോള്‍ ചരിത്രത്തില്‍ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെക്ക് താരം ജോസഫ് ബിക്കാനെ മറികടന്നു. 759 ഗോളുകള്‍ സ്‌കോര്‍ ചെയ്ത ജോസഫ് ബിക്കാന്റെ റെക്കോര്‍ഡിനെ മറികടന്ന റൊണാള്‍ഡോ 760 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെയാണ് ക്രിസ്ത്യാനോ ചരിത്ര നേട്ടത്തിലേക്ക് ഗോളടിച്ചത്. മത്സരത്തിന്റെ 64 -ാം മിനിട്ടിലാണ് ചരിത്രം പിറന്നത്. തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് ക്രിസ്ത്യാനോ ഗോള്‍ നേടുകയായിരുന്നു. മത്സരത്തില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക്

ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളിയായി സഞ്ജു സാംസണ്‍

ന്യൂഡല്‍ഹി : മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇനി ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് സഞ്ജു സാംസണിനെ ക്യാപ്റ്റനായി സമൂഹ്യമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു. ഒരു ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാളിയാണ് സഞ്ജു.      

ഗാബയില്‍ ചരിത്രം കുറിച്ച് ഇന്ത്യ

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ജയം. 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ18 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയം. ഇതോടെ 1988 നു ശേഷം ഗാബയില്‍ പാരജയപ്പെട്ടിട്ടില്ലെന്ന ഓസീസിന്റെ റെക്കോര്‍ഡ് കൂടിയാണ് ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ തകര്‍ന്നത്. ജയത്തോടെ ഇന്ത്യ 1-2 എന്ന മാര്‍ജിനില്‍ പരമ്പര സ്വന്തമാക്കി. 91 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. വിരാട് കോലിയടക്കമുള്ള വമ്പന്‍ താരങ്ങളില്ലാതിരുന്നിട്ടും പരിക്കും വംശീയാധിക്രമങ്ങളും ഓസീസ് വമ്പും

വിരാട് കോഹ് ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയോടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ട്വിറ്ററിലൂടെ വിരാട് തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. 2020 ഓഗസ്റ്റിലാണ് കുഞ്ഞു ജനിക്കാന്‍ പോകുന്ന വിവരം ഇരുവരും പരസ്യമാക്കിയത്.ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പങ്കുവച്ചത്. നിരവധി പേര്‍ താര ദമ്പതികള്‍ക്ക് ആശംസകളുമായി എത്തി. ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിരാട് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.  

പുതുവര്‍ഷത്തെ ആദ്യ മത്സരത്തിന് റെക്കോര്‍ഡോടെ തുടക്കം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേശീയ ടീമിനും ക്ലബ് ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ആകെ ഗോള്‍ നേട്ടത്തില്‍ പെലെയുടെ 757 ഗോളുകളാണ് റൊണാള്‍ഡോ മറികടന്നത്. 758 ഗോളുകളാണ് താരം ഇതുവരെ നേടിയത് . സെറി എയില്‍ ഇന്നലെ ഉഡിനീസൈനിനെതിരെയാണ് റൊണാള്‍ഡോ നേട്ടം സ്വന്തമാക്കിയത്.  

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം

ഐ.എസ്.എലില്‍ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്സിയെ തോല്‍പിച്ചാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി അബ്ദുല്‍ ഹക്കു, ജോര്‍ദാന്‍ മുറെ എന്നിവര്‍ ഗോളുകള്‍ നേടി. 29,88 മിനുറ്റുകളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍.ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നായി ഒരു ജയവും മൂന്ന് വീതം തോല്‍വിയും സമനിലയുമടക്കം ആറു പോയിന്റോടെ ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. 16 പോയിന്റുള്ള മുംബൈ സിറ്റി എഫ്സിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം ; ലയണല്‍ മെസ്സിക്ക് റെക്കോര്‍ഡ്

ബാര്‍സിലോണ : ഒരു ക്ലബ്ബിന് വേണ്ടി മാത്രം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയെന്ന റെക്കോര്‍ഡ് ബാര്‍സിലോന താരം ലയണല്‍ മെസ്സിക്ക് . ബാര്‍സിലോണക്കായി മെസ്സി നേടിയത് 644 ഗോള്‍. സാന്റോസിനായി പെലെ നേടിയ 643 ഗോളിന്റെ റെക്കോര്‍ഡാണ് മെസ്സി മറികടന്നത് . ലാ ലിഗയില്‍ റയല്‍ വല്ലാഡോലിഡിനെതിരെയായിരുന്നു മെസ്സിയുടെ റെക്കോര്‍ഡ് നേട്ടം.  

error: Content is protected !!
Scroll to Top