വിരാട് കോഹ് ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയോടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ട്വിറ്ററിലൂടെ വിരാട് തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

2020 ഓഗസ്റ്റിലാണ് കുഞ്ഞു ജനിക്കാന്‍ പോകുന്ന വിവരം ഇരുവരും പരസ്യമാക്കിയത്.ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പങ്കുവച്ചത്.

നിരവധി പേര്‍ താര ദമ്പതികള്‍ക്ക് ആശംസകളുമായി എത്തി. ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിരാട് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •