രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതല്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും.കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കാണ് കേരള യാത്ര. 140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് പ്രക്ഷോഭം 23ന് നടക്കും.

പ്രകടന പത്രിക തയ്യാറാക്കാന്‍ സമിതിയെ നിശ്ചയിച്ചു. ബെന്നി ബെഹന്നാനാണ് കണ്‍വീനര്‍. ജാഥയുടെ ഏകോപന ച്ചുമതല വിഡി സതീശനാണ്. 22 ദിവസം നീണ്ട് നില്‍ക്കുന്നതാണ് കേരള യാത്ര. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള വിവിധ കക്ഷി നേതാക്കളും ജാഥയില്‍ പങ്കെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയെന്നും അവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. വരും ദിവസങ്ങളില്‍ അത്തരം നടപടികള്‍ സ്വീകരിക്കും.

 

Share news
error: Content is protected !!
Scroll to Top