കോവിഡ് വാക്സിന്‍ ആദ്യ ഘട്ടത്തില്‍ 3 കോടി മുന്നണി പോരാളികള്‍ക്ക് നല്‍കും ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്,ശുചീകരണ തൊഴിലാളികള്‍ തുടങ്ങി 3 കോടി കോവിഡ് മുന്നണി പോരാളികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ നല്‍കുകയെന്ന് പ്രധാനമന്ത്രി. ആദ്യ ഘട്ടത്തിലെ മുഴുവന്‍ ചെലവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

അന്‍പത് വയസ്സിന് മുകളിലുള്ളവര്‍ക്കും 50 വയസ്സിന് താഴെയുള്ള രോഗാവസ്ഥയിലുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. അടുത്ത മാസങ്ങളില്‍ 30 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.ജനുവരി 16 മുതല്‍ വാക്സിന്‍ നല്‍കി തുടങ്ങും. ഇപ്പോള്‍ വിതരണത്തിനുള്ള വാക്സിനുകള്‍ വിലകുറഞ്ഞതാണ്.

രണ്ട് വാക്‌സിനുകള്‍ക്ക് ശാസ്ത്രീയാനുമതി ലഭിച്ചു. കൊവിഷീല്‍ഡ് വാക്‌സിനായി കേന്ദ്ര സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.കോവിഡ് വാക്സിന്‍ മരുന്ന് കമ്പനികളില്‍ നിന്ന് കേന്ദ്രം വാങ്ങി നല്‍കും. നാലിലധികം വാക്സിനുകള്‍ പരീക്ഷണഘട്ടത്തിലുണ്ട്. കൂടുതല്‍ കോവിഡ് വാക്‌സിനുകള്‍ക്ക് ഉടന്‍ അനുമതി നല്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top