മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തു

മലപ്പുറം:ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരെ മത്സരമില്ലാതെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് നടപടികള്‍ എ.ഡി.എം എന്‍.എം മെഹറലി നിയന്ത്രിച്ചു. ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടത്തെ തെരഞ്ഞെടുത്തു.  സറീന ഹസീബ് (വികസനം), ആലിപ്പറ്റ ജമീല (പൊതുമരാമത്ത്), നസീബ അസീസ് (ആരോഗ്യ-വിദ്യാഭ്യാസം), എന്‍.എ കരീം (ക്ഷേമകാര്യം) എന്നിങ്ങനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share news
error: Content is protected !!
Scroll to Top