കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം

ഐ.എസ്.എലില്‍ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്സിയെ തോല്‍പിച്ചാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ജയം സ്വന്തമാക്കിയത്.

ബ്ലാസ്റ്റേഴ്സിനായി അബ്ദുല്‍ ഹക്കു, ജോര്‍ദാന്‍ മുറെ എന്നിവര്‍ ഗോളുകള്‍ നേടി. 29,88 മിനുറ്റുകളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍.ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നായി ഒരു ജയവും മൂന്ന് വീതം തോല്‍വിയും സമനിലയുമടക്കം ആറു പോയിന്റോടെ ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്.

16 പോയിന്റുള്ള മുംബൈ സിറ്റി എഫ്സിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

Share news
error: Content is protected !!
Scroll to Top