Section

malabari-logo-mobile

സൗദിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസിന് അനുമതി

HIGHLIGHTS : സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു . നി...

സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു . നിലവില്‍ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ച് യാത്ര ചെയ്യാം. എന്നാല്‍ വിദേശത്ത് നിന്ന് സൗദിയിലേക്ക് വരാന്‍ അനുമതിയില്ല.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദേശ വിമാനങ്ങള്‍ക്കും സൗദിയില്‍ സര്‍വീസ് നടത്താം. ജനിതക മാറ്റം വന്ന പുതിയ കോവിഡ് വൈറസ് ചില രാജ്യങ്ങളില്‍ പടരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.

sameeksha-malabarinews

അതേസമയം ഒമാന്‍ ഏര്‍പ്പെടുത്തിയിരുന്ന അന്തര്‍ ദേശീയ യാത്ര വിലക്ക് നീക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ജനിതകമാറ്റം വന്ന കോവിഡ് ഭീഷണിയെ തുടര്‍ന്ന് സ്വീകരിച്ച മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് ഡിസംബര്‍ 22 മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചത്. അടച്ചിട്ടിരുന്ന കര-വ്യോമ-ജല അതിര്‍ത്തികള്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച പുലര്‍ച്ചെ12 മണി മുതലാണ് തുറക്കുക.ഒമാനിലേക്ക് വരുന്ന മുഴുവന്‍ യാത്രികര്‍ക്കും യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നും അറിയിപ്പില്‍ പറയുന്നു.

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!