കര്‍ഷക സമരഭൂമിയില്‍ വീണ്ടും ആത്മഹത്യ

ന്യൂഡല്‍ഹി : കര്‍ഷക സമര്‍ത്തിനിടെ ഡല്‍ഹി തിക്രി അതിര്‍ത്തിയില്‍ വീണ്ടും ആത്മഹത്യ. കര്‍ഷകനും അഭിഭാഷാകനുമായ പഞ്ചാബ് ജലാലാബാദ് സ്വദേശി അഡ്വ. അമര്‍ജിത് സിംഗാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തത്.

‘മോദി എന്ന ഏകാധിപതി’ എന്നാണ് അദ്ദേഹം കത്തില്‍ പ്രധാന മന്ത്രിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നുണ്ട്.

കര്‍ഷക പ്രക്ഷോഭം ആരംഭിച്ച ശേഷമുള്ള മൂന്നാമത്തെ ആത്മഹത്യയാണിത്. കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍ നീതി കാണിക്കുന്നില്ലെന്നാരോപിച്ച് ഹരിയാനയിലെ പുരോഹിതന്‍ ബാബാ റാം സിങും കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ 22 കാരനായ പഞ്ചാബിലെ കര്‍ഷകന്‍ ഗുര്‍ലഭ് സിങും ഇതിന് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെയാണ് പ്രധാനമന്ത്രി മന്‍ കി ബാത് നടത്തിയത്.

 

 

Share news
error: Content is protected !!
Scroll to Top