ചെട്ടിപ്പടിയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ചെട്ടിപ്പടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു സമീപത്തു വെച്ചാണ് അപകടം നടന്നത് . വള്ളിക്കുന്ന് സ്വദേശിയായ ബൈക്ക് യാത്രികനായ കുഴിക്കാട്ടില്‍ ജിത്തുവും ഭാര്യക്കും പരിക്കേറ്റു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചെറിയ കുട്ടി പരിക്കുകളൊന്നും കൂടാതെ രക്ഷപെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 

 

Share news
error: Content is protected !!
Scroll to Top