Section

malabari-logo-mobile

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി ഇനി രേഷ്മ മറിയം റോയ്

HIGHLIGHTS : പത്തനംതിട്ട : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന് തലേ ദിവസം 21 വയസ്സ് തികയുകയും ഇതിന് പിന്നാലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ...

പത്തനംതിട്ട : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന് തലേ ദിവസം 21 വയസ്സ് തികയുകയും ഇതിന് പിന്നാലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്ത സ്ഥാനാര്‍ത്ഥിയായിരുന്നു പത്തനംതിട്ടയിലെ രേഷ്മ മറിയം റോയ്. അരുവാപുരം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച രേഷ്മ മറിയം റോയ് ഇനി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകും.

ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്ക് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രെസിഡന്റും സി.പി.എമ്മില്‍ നിന്ന് തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ഥി കൂടിയായിരുന്നു രേഷ്മ. അരുവാപുലം പഞ്ചായത്ത് പ്രസിഡന്റായി 21 കാരിയായ രേഷ്മയെ പാര്‍ട്ടി നാളെ പ്രഖ്യാപിക്കുന്നതോടെ ഇനി മുതല്‍ തദ്ദേശസ്ഥാപനങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവി രേഷ്മക്ക് സ്വന്തമാകും.

sameeksha-malabarinews

കോന്നി വി.എന്‍.എസ്. കോളേജില്‍നിന്ന് ബി.ബി.എ. പൂര്‍ത്തിയാക്കിയ രേഷ്മ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!